Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സരിത എസ് നായർ മത്സരിച്ചേക്കും എന്ന് സൂചന, മുഖ്യ എതിരാളി കോൺഗ്രസ് എന്ന് സരിത

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സരിത എസ് നായർ മത്സരിച്ചേക്കും എന്ന് സൂചന, മുഖ്യ എതിരാളി കോൺഗ്രസ് എന്ന് സരിത
, ചൊവ്വ, 2 ഏപ്രില്‍ 2019 (19:18 IST)
രാഹുൽ ഗന്ധി മത്സരിക്കാൻ എത്തുന്നതോടെ ദേശിയ ശ്രദ്ധ ആകർഷിക്കുന്ന ലോൿസഭാ മണ്ഡലമായി വയനാട് മറിയിരികുയാണ് എൽ ഡി എഫിൽ നിന്നും പി പി സുനീറും, എൻ ഡി എയിൽനിന്നും തുഷാർ വെള്ളാപ്പള്ളിയുമാണ് രാഹുലിനെ എതിരിടുന്നത്. എന്നാൽ ഇപ്പോഴിതാ ആരെയും അമ്പരപ്പിച്ചുകൊണ്ട് സരിതാ എസ് നായർ രഹുലിനെതിരെ വയനാട്ടിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
 
എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെതിരെ മത്സരിക്കും എന്ന് നേരത്തെ തന്നെ സരിത വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥികളുടെ പേരിൽ കേസുകൾ ഉണ്ട് എങ്കിൽ അത് വിശദീകരിച്ച് പത്ര പരസ്യം നൽകണം എന്ന തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ അടിസ്ഥാനത്തിൽ സരിത നൽകിയ പത്ര പസസ്യത്തിലാണ് എറണാകുളത്തോടൊപ്പം വയനട് മണ്ഡലത്തിൽനിന്നും മത്സരിക്കാൻ നമനിർദേശം നൽകാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിരിക്കുന്നത്. സരിത പത്രത്തിൽ നൽകിയ പരസ്യം ഇങ്ങനെ. 
 
‘ഞാന്‍ സരിത എസ് നായര്‍, ഇന്ദീവരം, നാലാംകല്ല്, വിളവൂര്‍ക്കല്‍ പിഒ, മലയിന്‍കീഴ്, തിരുവനന്തപുരം ജില്ല. കേരളത്തിലെ എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ 28 കേസുകള്‍ നിലവിലുണ്ട്‘. തുടർന്ന് കേസ് നമ്പരുകൾ പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഏപ്രിൽ ഒന്നിനാണ് ഈ പരസ്യം പത്രത്തിൽ പ്രസിദ്ധീകരിച്ചത്. 
 
എറണകുളം കളക്ട്രേറ്റിൽ നാം‌നിർദേശ പത്രിക വാങ്ങാൻ എത്തിയപ്പോഴായിരുന്നു എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതായി സരിത വ്യക്തമാക്കിയത്. ജയിക്കാനല്ല ഥാൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളാക്കിയ രാഷ്ട്രീയ നേതാക്കൾ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവർക്ക് മത്സരിക്കാം എങ്കിൽ തനിക്കും മത്സരിക്കാം എന്ന് ജനങ്ങൾക്ക് സന്ദേശം നൽകുന്നതിനാണ് സ്ഥാനാർത്ഥിയാകുന്നത് എന്ന് സരിത വ്യക്തമാക്കിയിരുന്നു. രഹുൽ ഗന്ധിക്കെതിരെയും രൂക്ഷമായ വിമർശനങ്ങൾ സരിത ഉന്നയിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പന്നികൾ ഇവിടെ നിന്ന്​പറക്കണം, അല്ലെങ്കില്‍ പച്ച പാസ്‌പോർട്ട്​നൽകണം’; ഉമര്‍ അബ്‌ദുള്ളയെ ആക്ഷേപിച്ച് ഗൗതം ഗംഭീര്‍