Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pooja Holidays: പൂജവെപ്പ്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 നു അവധി ലഭിക്കും

സാധാരണഗതിയില്‍ ദുര്‍ഗാഷ്മി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്

Holiday

രേണുക വേണു

, ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (10:51 IST)
Pooja Holidays: പൂജവെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 (വെള്ളി) അവധി ലഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കും. 
 
സാധാരണഗതിയില്‍ ദുര്‍ഗാഷ്മി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെപ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 
ഒക്ടോബര്‍ 12 ശനിയാഴ്ചയാണ് ഇത്തവണ മഹാനവമി. ഒക്ടോബര്‍ 13 ഞായറാഴ്ച വിജയദശമിയാണ്. അതായത് ഒക്ടോബര്‍ 11, 12, 13 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടര്‍ച്ചയായ മൂന്ന് ദിവസം അവധി ലഭിക്കും. അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 12 നാണ് അവധി. അന്നേദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിവ് ചടങ്ങ് തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, ഇടപെടാതെ കേന്ദ്രം