Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

Siddique

അഭിറാം മനോഹർ

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (20:33 IST)
Siddique
ബലാത്സംഗ കേസ് പ്രതി നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. ബലാത്സംഗ കേസ് പോലുള്ള കേസുകളില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. പരമോന്നത നീതിപീഠമാണ് സുപ്രീം കോടതി. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കാര്യമില്ല. സിദ്ദിഖ് ഒളിവില്‍ പോയതുകൊണ്ടാണ് കേരളാ പോലീസിന് പിടിക്കാനാവാതെ പോയത്. പോലീസ് അന്വേഷിച്ചുകൊണ്ടേയിരിക്കുകയായിരുന്നുവെന്നും ജാമ്യം എല്ലാ കാലത്തേക്കും അല്ലല്ലോയെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
 
 
അതേസമയം സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ജാമ്യവിധി സര്‍ക്കാരിന് എതിരല്ലെന്നും കോടതി വിധിയെ മുന്‍ക്കൂട്ടി കാണാനാകില്ലെന്നുമാണ് കെ കെ ശൈലജ പ്രതികരിച്ചത്. പോലീസ് സിദ്ദിഖിനെ സംരക്ഷിക്കുന്ന നടപടി സ്വീകരിച്ചിട്ടില്ല. സിദ്ദിഖിനെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ കോടതിയില്‍ സര്‍ക്കാര്‍ എതിര്‍വാദം ഉന്നയിക്കുമായിരുന്നില്ല. ഹേമ കമ്മിറ്റിയെ നിയോഗിച്ചതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കണമെന്നും ശൈലജ ചൂണ്ടിക്കാട്ടി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ