Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ വാനിന് തീ പിടിച്ചു; പത്തോളം കുട്ടികളെ രക്ഷപെടുത്തി - വാൻ പൂർണ്ണമായും കത്തി നശിച്ചു

സ്കൂൾ വാനിന് തീ പിടിച്ചു; പത്തോളം കുട്ടികളെ രക്ഷപെടുത്തി - വാൻ പൂർണ്ണമായും കത്തി നശിച്ചു
കൊച്ചി , തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (11:57 IST)
കോതമംഗലം മലിപ്പാറയിൽ സ്കൂൾ വാനിന് തീ പിടിച്ചു. മാലിപ്പാറ ഫാത്തിമ മാതാ സ്കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

വാൻ പൂർണ്ണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ പരിക്കേൽക്കാതെ രക്ഷപെടുത്തി. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

എങ്ങനെയാണ് ബസിന് തീ പിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ തല്ലിക്കൊന്നു കെട്ടിത്തൂക്കി; കൊല നടത്തിയത് ആറംഗ സംഘം