സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വി എച്ച് എസ് എസില്‍ രാവിലെ 10 മണിയ്ക്ക് നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സ്‌കൂള്‍തല പ്രവേശനോത്സവങ്ങള്‍ ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടക്കും.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.
മന്ത്രിമാരായ അഡ്വ. ആന്റണി രാജു,അഡ്വ.ജി ആര്‍ അനില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
മന്ത്രി കെ എന്‍ ബാലഗോപാല്‍ കൊല്ലം ശങ്കരമംഗലത്തും വീണ ജോര്‍ജ് പത്തനംതിട്ട കടമ്മനിട്ടയിലും വി എന്‍ വാസവന്‍ കോട്ടയം തലയോലപ്പറമ്പിലും റോഷി അഗസ്റ്റിന്‍ ഇടുക്കി വാഴത്തോപ്പിലും പി പ്രസാദ് ആലപ്പുഴ പോളതൈയിലും പി രാജീവ് എറണാകുളത്തും കെ രാധാകൃഷ്ണന്‍ തൃശ്ശൂരിലും എം ബി രാജേഷ് പാലക്കാട് മലമ്പുഴയിലും വി അബ്ദുറഹിമാന്‍ മലപ്പുറം കല്പകഞ്ചേരിയിലും പി എ മുഹമ്മദ് റിയാസ് കോഴിക്കോടും ഐസി ബാലകൃഷ്ണന്‍ എംഎല്‍എ വയനാട്ടിലും വി ശിവദാസന്‍ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോടും പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കും.മന്ത്രിമാരായ ആര്‍ ബിന്ദു,കെ രാജന്‍ എന്നിവര്‍ തൃശ്ശൂരില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.