കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍, ഓണത്തിനു ശേഷം സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് മൂന്നാം തരംഗ ഭീഷണിയും വെല്ലുവിളിയാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും സെപ്റ്റംബര്‍ ഒന്നിന് ഒന്‍പത് മുതലുള്ള ക്ലാസുകള്‍ ആരംഭിക്കുകയാണ്. കര്‍ണാടകത്തില്‍ തിങ്കളാഴ്ച സ്‌കൂള്‍ തുറന്നു. കേരളത്തില്‍ സര്‍വകലാശാലകളും ക്ലാസുകള്‍ തുടങ്ങിയിട്ടില്ല. പരീക്ഷകള്‍ മാത്രമാണ് നടക്കുന്നത്. പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറുമുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അടുത്തയാഴ്ച ഓണ്‍ലൈനായി മാതൃകാപരീക്ഷയും നടത്തും.