Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയെ കൊലചെയ്ത യുവാവ് വിവാഹ പിറ്റേന്ന് പിടിയിലായി

കാമുകിയെ കൊലചെയ്ത യുവാവ് വിവാഹ പിറ്റേന്ന് പിടിയിലായി

എ കെ ജെ അയ്യര്‍

, ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (09:20 IST)
കാമുകിയെ കൊലപ്പെടുത്തി പത്ത് ദിവസങ്ങള്‍ക്കകം ആദ്യ കാമുകിയെ വിവാഹം ചെയ്തതിന്റെ  തൊട്ടടുത്ത ദിവസം പുതുമണവാളന്‍ പോലീസ് വലയിലായി. പേരാവൂര്‍ കോളയാട് പെരുവയിലെ പാലുമി വിപിന്‍ എന്ന ഇരുപത്തിനാലുകാരനാണ് ഇത്തരത്തില്‍ യാതൊരു മനഃക്ലേശവുമില്ലാതെ  പുതിയ കാമുകിയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കകം ആദ്യ  കാമുകിയെ വിവാഹം ചെയ്തതിന്റെ പിറ്റേദിവസം പോലീസ് പിടിയിലായത്.
 
കൊട്ടിയൂര്‍ മന്ദംചേരി ആദിവാസി കോളനി നിവാസി ശോഭ എന്ന മുപ്പത്തിനാലുകാരി കൊല്ലപ്പെട്ട കേസിലാണ് ഇയാള്‍  പോലീസ് പിടിയിലായത്. തീര്‍ത്തും വിജനമായ  പുരുളിമലയില്‍  കഴിഞ്ഞ ഓഗസ്‌റ് ഇരുപത്തെട്ടിന് സഭയുടെ മൃതദേഹം കശുമാവിന്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച നമ്പറുകള്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് വിപിനെ  പോലീസ് പിടികൂടിയത്.
 
വിവാഹിതയായ ശോഭ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ശോഭയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.  എന്നാല്‍ മൃതദേഹത്തിന്റെ കാല്‍ നിലത്ത് തൊട്ട നിലയിലായിരുന്നു.  ഇതിനു ശേഷമാണ് മുമ്പ് തന്നെ പ്രണയത്തിലായിരുന്ന കേളകം വെല്ലൂന്നി സ്വദേശിയായ പെണ്‍കുട്ടിയെ സെപ്തംബര്‍ രണ്ടിന് വിവാഹം ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം സെപ്തം.14 ന്