Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

സുഹൃത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

എ കെ ജെ അയ്യര്‍

കൊല്ലം , വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (18:49 IST)
ഗൃഹനാഥനെ  സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ട് പോയി കൊന്നു കിണറ്റില്‍ തള്ളിയതായി റിപ്പോര്‍ട്ട്. കൊല്ലം കണ്ണനല്ലൂരിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.  നെടുമ്പന മുട്ടക്കാവ് വടക്കേത്തൊടി വീട്ടില്‍ ഷൗക്കത് അലി എന്ന  55കാരനാണ്  മരിച്ചത്.
 
സംഭവവുമായി ബന്ധപ്പെട്ട വെള്ളച്ചാല്‍ സ്വദേശി ഷൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചല്‍ മണലില്‍ വെള്ളച്ചാലിലെ റബ്ബര്‍ തോട്ടത്തിലുള്ള പൊട്ടക്കിണറ്റിലാണ് ഷൗക്കത് അലിയെ കൊന്നുതള്ളിയ നിലയില്‍ കണ്ടെത്തിയത്. ഷൈജുവാണ് ഷൗക്കത്തലിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചത് ആസൂത്രിതമായ പ്രവർത്തനം കൊണ്ട്- ആരോഗ്യമന്ത്രി