Publish Date: Wed, 12 May 2021 (16:27 IST)
Updated Date: Wed, 12 May 2021 (16:29 IST)
തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍ പങ്കെടുക്കും. ഈ മാസം 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. പഴയ നിയമസഭയിലുള്ളവരും പുതിയ നിയമസഭയിലുള്ളവരും മന്ത്രിസഭയിലുള്ളവരുടെ കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
രണ്ടുമീറ്റര്‍ അകലത്തിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അതേസമയം മന്ത്രിസഭയില്‍ ആരൊക്കെയാണ് ഉള്ളതെന്ന് കൃത്യമായ അറിയിപ്പുണ്ടായിട്ടില്ല. പലരും മന്ത്രി സ്ഥാനത്തിനുവേണ്ടി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും പുതിയ മന്ത്രി സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും ഉണ്ടാകും.