Publish Date: Tue, 29 Oct 2024 (17:55 IST)
Updated Date: Tue, 29 Oct 2024 (17:24 IST)
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു.സെക്രട്ടറിയേറ്റ്, പിഎസ് സി, നിയമസഭ,അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, വിജിലന്‍സ് ട്രൈബ്യൂണല്‍,സ്‌പെഷല്‍ ജഡ്ജ് ആന്‍ഡ് എങ്ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് ഓഡിറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറില്‍ പ്രസിദ്ധീകരിക്കും. വിശദമായ സിലബസും സ്‌കീമും വിജ്ഞാപനത്തിനൊപ്പം ഇറക്കും.
മുഖ്യപരീക്ഷ, അഭിമുഖം എന്നിവയ്ക്ക് ശേഷമാകും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്ക് ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അര്‍ഹതാപട്ടിക പ്രസിദ്ധീകരിക്കും. അതിലുള്ളവര്‍ക്കാണ് മുഖ്യപരീക്ഷയെഴുതാനാവുക. മുഖ്യപരീക്ഷയ്ക്ക് 100 മാര്‍ക്ക് വീതമുള്ള 2 പേപ്പറുകളാണ് ഉണ്ടാവുക. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയത് പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് സമയക്രമം കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളത്.