Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

സെൽഫി: കടലിൽ വീണ ഫോട്ടോ ഗ്രാഫർക്ക് ദാരുണാന്ത്യം

Selfie

എ കെ ജെ അയ്യര്‍

, തിങ്കള്‍, 16 മെയ് 2022 (18:06 IST)
വിഴിഞ്ഞം: കടൽ തീരത്തുള്ള പാറക്കെട്ടിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫർ ആഞ്ഞടിച്ച തിരയിൽ പെട്ട് കടലിൽ വീണു കാണാതാവുകയും മരിക്കുകയും ചെയ്തു. ആഴിമല ശിവക്ഷേത്രത്തിനടുത്തുള്ള കടലിലെ പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ച പുനലൂർ ഇളമ്പൽ ആരമ്പുന്ന ജ്യോതിഷ് ഭവനിൽ സുകുമാരൻ - ഗീത ദമ്പതികളുടെ മകനായ ജ്യോതിഷ് എന്ന ഇരുപത്തി നാലുകാരനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മൂന്നേ മുക്കാലോടെയായിരുന്നു അപകടം. ആഴിമല ശിവക്ഷേത്രത്തിൽ എത്തിയ തീർത്ഥാടക സംഘത്തിലെ അംഗമായിരുന്നു ജ്യോതിസ്. കടലിനോട് ചേർന്നുള്ള പാറക്കെട്ടിൽ നിൽക്കുമ്പോൾ ആഞ്ഞടിച്ച തിരയിൽ കടലിൽ വഴുതി വീഴുകയായിരുന്നു. ഇയാൾക്കൊപ്പം പാറയിൽ കയറാൻ വന്ന നാല് പേര് രക്ഷപ്പെട്ടു.

വിവരം അറിഞ്ഞെത്തിയ പോലീസ് പട്രോളിങ് ബോട്ട് ഉപയോഗിച്ച് തീരത്തു നടത്തിയ തിരച്ചിലിൽ അടിമലത്തുറ ഫാത്തിമാമാതാ പള്ളിക്കടുത്തുള്ള കടലിൽ നിന്ന് യുവാവിനെ കണ്ടെത്തി. എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ആഴിമലയില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് തിരയടിച്ച് മരണപ്പെട്ടു