Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.എസ്. സുജീഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ജൂണ്‍ 2025 (17:20 IST)
തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതരമായ മെഡിക്കല്‍ അനാസ്ഥ കണ്ടെത്തി.  കണ്ണ് മാറി കുത്തിവച്ചതിന് ആശുപത്രിക്കെതിരെ പരാതി. ഇടതു കണ്ണില്‍ നല്‍കേണ്ട കുത്തിവയ്പ്പ് വലതു കണ്ണിലാണ് എടുത്തത്. സംഭവത്തെ തുടര്‍ന്ന്  അസിസ്റ്റന്റ് പ്രൊഫസര്‍ എസ്.എസ്. സുജീഷിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ബീമാപള്ളി സ്വദേശിയായ അഴൂര്‍ ബീവി എന്ന 51 വയസ്സുള്ള രോഗിക്ക് ആശുപത്രിയില്‍ ഗുരുതരമായ മെഡിക്കല്‍ അനാസ്ഥയാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ ഒരു ആഴ്ചയായി അവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. 
 
കാഴ്ച മങ്ങിയതിനാല്‍ ഇടതു കണ്ണിന് ചികിത്സ തേടിയിരുന്നു. അപ്പോഴാണ് അവരുടെ കണ്ണുകളില്‍ വീക്കം ഉണ്ടെന്ന് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി ജൂണ്‍ 3 ന് മുമ്പ് ഇടതു കണ്ണില്‍ ഒരു കുത്തിവയ്പ്പ് എടുക്കാന്‍ ഡോക്ടര്‍ സുജീഷ് നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം, രോഗിയും ബന്ധുക്കളും തിങ്കളാഴ്ച ആശുപത്രിയിലെത്തി. തുടര്‍ന്ന് ഇടതു കണ്ണ് വൃത്തിയാക്കുകയും മറ്റ് കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ശേഷം കുത്തിവയ്ക്കുന്നതിന് ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഗൂഗിള്‍ പേ വഴി ഒരാള്‍ക്ക് 6,000 രൂപ അയച്ചതായും അവരുടെ മകന്‍ പറഞ്ഞു. ശേഷം മരുന്ന് എത്തിച്ചു. 
 
കുത്തിവയ്പ്പ് നല്‍കിയപ്പോള്‍, ചികിത്സിക്കേണ്ട കണ്ണിന് പകരം വലതു കണ്ണിനാണ് നല്‍കിയത്. ബന്ധുക്കള്‍ സൂപ്രണ്ടിനും ഡയറക്ടര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി രോഗിയുടെയും ബന്ധുക്കളുടെയും മൊഴികള്‍ രേഖപ്പെടുത്തും. എന്നാല്‍ കുത്തിവയ്പ്പ് എടുത്തതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും ജൂണ്‍ 12 ന് ആശുപത്രി അധികൃതര്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നു എന്നും തെറ്റായി കുത്തിവച്ചതിനാല്‍ കണ്ണിന് ഒന്നും സംഭവിക്കില്ലെന്നും അധികൃതര്‍ പറഞ്ഞതായി മകന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ മഴ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍; ഏതൊക്കെ ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

അടുത്ത ലേഖനം
Show comments