Publish Date: Sun, 19 Feb 2023 (12:51 IST)
Updated Date: Sun, 19 Feb 2023 (12:53 IST)
എറണാകുളം: നിയമലംഘനവുമായി ബന്ധപ്പെട്ടു പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 412 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഒട്ടാകെ 43 ഗുണ്ടകളാണ് പിടിയിലായത്. ഇതിനൊപ്പം മദ്യപിച്ചു വാഹനം ഓടിച്ച കുറ്റത്തിന് പിടിയിലായത് 235 പേരാണ്.
കഴിഞ്ഞ ദിവസം സ്വകാര്യ ബസിന്റെ അമിത വേഗത കാരണം ബൈക്ക് യാത്രികൻ മരിച്ച സംഭവത്തെ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്. ഇതിനൊപ്പം ഹൈക്കോടതി നിർദ്ദേശവും പരിശോധന വർധിപ്പിച്ചു. ലഹരിക്കടത്ത് കേസുകളിൽ 36 പേരും പിടിയിലായി.
നിയമ ലംഘനത്തിന് നിരവധി സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ വിവിധ സ്ഥലങ്ങളിലായി പോലീസ് നടപടി എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നാണ് സൂചന.