Select Your Language

Notifications

webdunia
webdunia
webdunia
webdunia

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

രാജ്യമെമ്പാടും ആശങ്ക പടര്‍ന്നതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

Reserve Bank

സിആര്‍ രവിചന്ദ്രന്‍

, ശനി, 7 ജൂണ്‍ 2025 (19:37 IST)
ഇന്ത്യയില്‍ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാര്‍  തീരുമാനിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വൈറല്‍ യൂട്യൂബ് വീഡിയോയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ എവിടെയും. രാജ്യമെമ്പാടും ആശങ്ക പടര്‍ന്നതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
 
ജൂണ്‍ 2 ന് 'ക്യാപിറ്റല്‍ ടിവി' എന്ന യൂട്യൂബ് ചാനലിലാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കിട്ടത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ 500 രൂപ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും നിരസിച്ചിരിക്കുകയാണ്. 500 രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ടില്ല. അവ ഇപ്പോഴും നിയമസാധുതയുള്ളവയാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (PIB) വസ്തുതാ പരിശോധന വിഭാഗം X-ല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 
 
അതോടൊപ്പം തന്നെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്നും വസ്തുതാ പരിശോധന വെബ്സൈറ്റ് പൗരന്മാരോട് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍