ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏഴ് കോടിയുടെ ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതിനാണ് അറസ്റ്റ്. ശ്രീ നൈന പ്ലാസ്റ്റിക്‌സ് എന്ന കമ്പനിയുടെ ഉടമയായ കൃഷ്ണ മോഹന്‍ ഖന്നയാണ് വിനോദിനും പങ്കാളികള്‍ക്കുമെതിരെ കേസ് നല്‍കിയത്.
തന്റെ ഫാക്ടറിയില്‍ നിന്ന് 7 കോടിയുടെ സാധനങ്ങള്‍ വാങ്ങിയ ക്‌സാള്‍ട്ട് കമ്പനി ഉടമകളായ വിനോദും കൂട്ടാളികളും ചെക്ക് ഉപയോഗിച്ചാണ് പെയ്‌മെന്റ് നടത്തിയതെന്നും എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ചെക്ക് മടങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഒരു കോടിയുടെ ഏഴു ചെക്കാണ് കമ്പനി കൈമാറിയത്.
വിനോദിന് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല എന്നാണ് വിവരം. വിനോദ് ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനിയായ കസാള്‍ട്ടിന്റെ ഡയറക്ടറാണ്.