Webdunia - Bharat's app for daily news and videos

Install App

'താൻ തന്റെ പണി നോക്കിപ്പോടോ, ഇങ്ങോട്ട് കളിക്കേണ്ട': പൊലീസിന് നേരെ ആക്രോശവുമായി എസ്എഫ്ഐ നേതാവ്

തർക്കത്തിൽ ഇടപെട്ടതോടെയാണ് രാമപുരം സ്വദേശിയായ എസ്എഫ്ഐ നേതാവ് വിഷ്ണു പൊലീസിനെ ഭീഷണിപ്പെടുത്തുന്നത്.തർക്കത്തിൽ ഇടപെട്ടതോടെയാണ് രാമപുരം സ്വദേശിയായ എസ്എഫ്ഐ നേതാവ് വിഷ്ണു പൊലീസിനെ ഭീഷണിപ്പെടുത്തുന്നത്.തർക്കത്തിൽ ഇടപെട്ടതോടെയാണ് രാമപുരം സ്വദേശിയായ എസ്എഫ്ഐ

റെയ്‌നാ തോമസ്
വ്യാഴം, 23 ജനുവരി 2020 (14:27 IST)
എസ്എഫ്ഐ പ്രാദേശിക നേതാക്കൾ പൊലീസിനെതിരെ നടത്തിയ ഗുണ്ടാ മോഡൽ ഭീഷണിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. പാലാ പോളിടെക്നിക്കിൽ ഇന്നലെയാണ് സംഭവം അരങ്ങേറിയത്. കെഎസ്‌യു എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ എത്തിയതാണ് എസ്ഐ പി കെ മാണി യുടെ നേതൃത്വത്തിലുള്ള സംഘം. തർക്കത്തിൽ ഇടപെട്ടതോടെയാണ് രാമപുരം സ്വദേശിയായ എസ്എഫ്ഐ നേതാവ് വിഷ്ണു പൊലീസിനെ ഭീഷണിപ്പെടുത്തുന്നത്.
 
അസഭ്യ വാക്കുകൾ ഉപയോഗിച്ചു കൊണ്ടാണ് ഭീഷണി. സംഭവത്തെ തുടർന്ന് പൊലീസ് സമചിത്തത പാലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാമപുരം സ്വദേശിയായ വിഷ്ണു പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ നേരത്തെയും പ്രതിയാണെന്ന് പാലാ സിഐ വ്യക്തമാക്കി. പൊലീസിൻറെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല.
 
സ്ഥാപനത്തിന് പുറത്തുനിന്നുള്ള മൂന്ന് നേതാക്കളാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയത്. പോളിടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു ഭീഷണി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

ജപ്പാനില്‍ 90ലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു, കേരളത്തിലും സമാനസ്ഥിതി, സ്ഥലത്തിന് വില കുത്തനെ ഇടിയും: മുരളി തുമ്മാരുക്കുടി

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

അടുത്ത ലേഖനം
Show comments