Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ നെറ്റിയിൽ സിന്ദൂരം തൊടുന്നത് എന്റെ പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണ്’ - ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണം ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രോശം, വീഡിയോ

'ഞാൻ നെറ്റിയിൽ സിന്ദൂരം തൊടുന്നത് എന്റെ പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണ്’ - ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണം ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രോശം, വീഡിയോ

ചിപ്പി പീലിപ്പോസ്

, വ്യാഴം, 23 ജനുവരി 2020 (10:36 IST)
ക്ഷേത്രത്തിൽ വെച്ച് പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ചാടിക്കടിച്ചും ആക്രോശിച്ചും സ്ത്രീകൾ. ഇത് ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം. 
 
പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദതിയെ ന്യായീകരിച്ച പ്രസംഗം ചോദ്യം ചെയ്ത യുവതിക്ക് നേരിയാണ് ഒരു കൂട്ടം സ്ത്രീകള്‍ രംഗത്തെത്തിയത്. ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് വീഡിയില്‍ കേള്‍ക്കാം.
 
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമികള്‍ക്കെതിരെ വ്യാപക പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ ഭർത്താവിൽ നിന്ന് അമ്മ ഗർഭിണിയായി; വിവാഹം നടത്തികൊടുത്ത് മകൾ