Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിവൊക്കെ ഒരു മാനദണ്ഡമാണോ?, കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമാക്കി ഷമാ മുഹമ്മദ്

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായി പുനസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Shama Mohammed, KPCC List, Kerala Politics, Congress party,ഷമാ മുഹമ്മദ്, കെപിസിസി, കേരള രാഷ്ട്രീയം, കോൺഗ്രസ്

അഭിറാം മനോഹർ

, വെള്ളി, 17 ഒക്‌ടോബര്‍ 2025 (14:40 IST)
കെപിസിസി ഭാരവാഹി പട്ടികയില്‍ തന്റെ അതൃപ്തി പരസ്യമാക്കി വനിതാ നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഷമാ മുഹമ്മദ്. ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ കഴിവ് ഒരു മാനദണ്ഡമാണോ എന്ന ചോദ്യമാണ് ഷമ ഫെയ്‌സ്ബുക്കിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായി  പുനസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 
കണ്ണൂര്‍ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലെല്ലാം സജീവമായിട്ടും പുനഃസംഘടനയില്‍ പരിഗണിക്കാത്തതാണ് ഷമയെ പ്രകോപിപ്പിച്ചത്. 9 വനിതകള്‍ക്കാണ് ഭാരവാഹി പട്ടികയില്‍ അവസരം ലഭിച്ചത്. രമ്യ ഹരിദാസ് വൈസ് പ്രസിഡന്റായപ്പോള്‍ ബാക്കി 8 വനിതകള്‍ക്ക് ജനറല്‍ സെക്രട്ടറി പദവി ലഭിച്ചു.ഷമയ്ക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇപ്പോഴുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങളെ കൊന്നാൽ അവിടെ വെച്ച് ഹമാസിനെ തീർക്കും, ഗാസ സമാധാനകരാറിൽ മുന്നറിയിപ്പുമായി ട്രംപ്