Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷംനയോടും കുടുംബത്തോടും ഫോണിൽ സംസാരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞു, ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ

ഷംനയോടും കുടുംബത്തോടും ഫോണിൽ സംസാരിച്ച സ്ത്രീകളെ തിരിച്ചറിഞ്ഞു, ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ
, ശനി, 4 ജൂലൈ 2020 (14:19 IST)
കൊച്ചി: ഷംന കാസിമിനെ ബ്ലാക്‌മെയിൽ ചെയ്ത കേസിൽ വരന്റെ ബാന്ധുക്കൾ എന്ന് പറഞ്ഞ് ഷംനയോടും കുടുംബത്തോടും സംസാരിച്ച സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കേസിലെ പ്രതികളുടെ സഹോദരിമാരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. റഫീഖ്, അബൂബക്കർ എന്നിവരുടെ സഹോദരിമാരെയാണ് ചോദ്യം ചെയ്യുന്നത്.
 
അതിനിടെ കേസിൽ ജാമ്യം ലഭിച്ച മൂന്ന് പ്രതികളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഹാരിസ് അബൂബക്കർ, ശരത് എന്നിവരെയാണ് ശനിയാഴ്ച വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. വാളയാറിൽ മോഡലുകളെ ബന്ധികളാക്കി പണം തട്ടിയ കേസിലാണ് അറസ്റ്റ്. അതേസമയം മൊഴി നൽകാൻ പൊലീസ് സമ്മർദ്ദം ചെലുത്തുന്നതായുള്ള മുഖ്യ പ്രതിയായ റഫീഖിന്റെ ഭാര്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ വിജയ് സാഖറെ പ്രതികരിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിനെ ഫലപ്രദമായി തോല്‍പിച്ചത് ഉത്തരകൊറിയ; അഭിനന്ദനവുമായി കിം ജോങ് ഉന്‍