ചൂണ്ടയിൽ കുടുങ്ങിയത് 250 കിലോ ഭാരമുള്ള ഭീമൻ സ്രാവ്; കീഴടങ്ങാൻ തയ്യാറാകാതെ മത്സരയോട്ടം; ഒടുവിൽ സംഭവിച്ചത്!

വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റൻ മത്സ്യം ചൂണ്ടയിൽ കുരുങ്ങിയത്.

തുമ്പി ഏബ്രഹാം

ചൊവ്വ, 5 നവം‌ബര്‍ 2019 (09:31 IST)
250 കിലോ ഭാരമുള്ള ഭീമൻ സ്രാവ് ചൂണ്ടയിൽ കുടുങ്ങി. വിഴിഞ്ഞം കടപ്പുറത്താണ് ഈ കൂറ്റൻ മത്സ്യം ചൂണ്ടയിൽ കുരുങ്ങിയത്.
 
അച്ചിണി സ്രാവെന്ന് അറിയപ്പെടുന്ന മത്സ്യത്തിന് 250 കിലോ തൂക്കമുണ്ട്. ചൂണ്ടയിൽ കുരുങ്ങിയെന്ന് ഉറപ്പായിട്ടും കീഴടങ്ങാൻ വമ്പൻ സ്രാവ് തയ്യാറായില്ലെന്ന് വള്ളക്കാർ പറയുന്നു. കുറെ ദൂരം മത്സരയോട്ടം നടത്തിയ ശേഷമാണ് സ്രാവ് കരയ്ക്കടിഞ്ഞത്. 
 
കരയിലെത്തിയ സ്രാവിനെ കാണാൻ ജനങ്ങൾ തടിച്ചുകൂടി. വണ്ടിയിൽ കയറ്റാൻ തന്നെ ഏകദേശം 1 മണിക്കൂർ സമയമെടുത്തു എന്നും ജനങ്ങൾ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടിൽ ആരുമില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവാവിനെ കാമുകിയും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തി; അറസ്റ്റ്