Webdunia - Bharat's app for daily news and videos

Install App

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

അപകടം നടക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 6 ജൂണ്‍ 2025 (14:53 IST)
കാര്‍ അപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം. ഷൈനിന്റെ ഇടതു കൈ ഒടിഞ്ഞിട്ടുണ്ട്. കൈക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ധര്‍മ്മപുരി മെഡിക്കല്‍ കോളേജിലാണ് ഷൈന്‍ ടോം ചാക്കോ ചികിത്സയിലുള്ളത്. അപകടം നടക്കുമ്പോള്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍.
 
അപകടത്തില്‍ ഡ്രൈവറിനും അമ്മയ്ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്. ഷൈനിന്റെ പിതാവ് ചാക്കോ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹം കാറിന്റെ മധ്യഭാഗത്താണ് ഇരുന്നത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. എറണാകുളത്തു നിന്ന് ബാംഗ്ലൂരിലേക്ക് ചികിത്സയ്ക്ക് പോകവെയാണ് അപകടം നടന്നത്.
 
കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഷൈനിന്റെ കുടുംബം കൊച്ചിയില്‍ നിന്ന് യാത്രതിരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

അടുത്ത ലേഖനം
Show comments