Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്.ഐയെ ആക്രമിച്ച സൈനികനും സഹോദരനും അറസ്റ്റില്‍

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം

SI attacked case
, വെള്ളി, 26 ഓഗസ്റ്റ് 2022 (20:54 IST)
കൊല്ലം: എസ്.ഐ യെ ആക്രമിച്ച സൈനികനും സഹോദരനും അറസ്റ്റിലായി. നിരോധിത ലഹരി വസ്തുക്കളുമായി പിടിയിലായ പ്രതികളെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ സൈനികനും സഹോദരനാണ് എസ്.ഐ യുടെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്.
 
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.  സൈനികനായ കൊറ്റയ്ക്കല്‍ സ്വദേശി വിഷ്ണു (30), സഹോദരന്‍ വിഘ്നേശ് (25) എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്.ഐ പ്രകാശ് ചന്ദ്രനാണ് ഇവരുടെ അടിയേറ്റു പരുക്കുപറ്റി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.  
 
എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ രണ്ടു പേരെ കാണാനാണ് സഹോദരങ്ങള്‍ എത്തിയതും വാക്കേറ്റത്തെ തുടര്‍ന്ന് എസ്.ഐ യുടെ തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചതും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വമ്പൻ ഹിറ്റ്, ഇതുവരെ യാത്ര ചെയ്തത് ഒരു ലക്ഷത്തിലേറെ