Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന് സംശയമെന്ന് റെയിൽവേ

സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന് സംശയമെന്ന് റെയിൽവേ
, ഞായര്‍, 6 ഫെബ്രുവരി 2022 (14:57 IST)
സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് റെയിൽവേ മന്ത്രാലയം.63,941 കോടി 
രൂപയുടെ പദ്ധതിയുടെ കടബാധ്യത യാത്രക്കാരെ കൊണ്ട് മാത്രം തീർക്കാനാവില്ല. സിൽവർ ലൈൻ പാത വികസനത്തിന് തടസ്സമാകുമെന്ന ആശങ്കയും  റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണോവ് പാർലമെൻ്റിൽ അബ്ദുൾ വഹാബ് എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. 
 
സിൽവർ ലൈൻ പദ്ധതിയുടെ ഡീറ്റൈൽ പ്രൊജക്ട് റിപ്പോർട്ടിൽ സാങ്കേതിക സാധ്യത വിവരങ്ങൾ ഒന്നും തന്നെയില്ലെന്ന് റെയിൽവേ മന്ത്രി എംപിക്ക് നൽകിയ മറുപടിയിൽ പറയുന്നു. വിശദമായ സാങ്കേതിക രേഖകൾ സമർപ്പിക്കാൻ കേരള റെയിൽ ഡെപല്പ്പ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്റിനെ അറിയിച്ചു.
 
പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഡി പി ആർ തയ്യാറാക്കുന്നതിനായാണ്  തത്വത്തിൽ അനുമതി നൽകിയതെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് കടത്ത്: സിങ്കപ്പൂരിൽ ഇന്ത്യൻ വംശജന് വധശിക്ഷ