Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിൽവർ ലൈനിന് കുരുക്ക്, കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം

സിൽവർ ലൈനിന് കുരുക്ക്, കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം
, വെള്ളി, 22 ഒക്‌ടോബര്‍ 2021 (20:28 IST)
സിൽവർ ലൈൻ പദ്ധതിയുടെ വിദേശ വായ്‌പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം.മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവാണ് നിലാപട് വ്യക്തമാക്കിയത്.
 
കടബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനത്തിനാകുമോയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു.33,700 കോടി രൂപ എഡിബി അടക്കമുള്ള വിദേശ ഏജന്‍സികളില്‍ വായ്പ എടുക്കാനാണ് ശുപാര്‍ശ. 63,941 കോടിയാണ് സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. അതേസമയം പദ്ധതിയുടെ അനുമതി വേഗത്തിൽ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 
പദ്ധതിക്കായി ഏറ്റെടുക്കേണ്ട 1383 ഹെക്ടർ ഭൂമിയിൽ 1198 ഹെക്ടറും സ്വകാര്യവ്യക്തികളുടേതാണ്. സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 11837 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധം വേര്‍പെടുത്തിയാല്‍ ഭാര്യക്ക് വേറെ പങ്കാളിയെ കിട്ടുമോയെന്നറിയാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം നല്‍കി; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ അവസ്ഥ ഇതാണ്