സിൽവർ ലൈനുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സജി ചെറിയാന്റെ വീട് സംരക്ഷിക്കുന്നതിനായി ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്കു വശത്തുകൂടി ആയിരുന്നു ആദ്യം സില്‍വർലൈന്‍ അലൈന്‍മെന്റ്. ആ അലൈന്‍മെന്റ് ഇപ്പോള്‍ പടിഞ്ഞാറുവശത്തേക്ക് മാറ്റി എന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സജി ചെറിയാൻ പറയുന്നത്. ജനങ്ങളോട് ഇങ്ങനെ കള്ളം പറയരുത്.
പുതിയ മാപ്പും പഴയ മാപ്പും ഉയർത്തികൊണ്ടായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. ഇതൊന്നും പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്നെ കൊണ്ട് പറയിപ്പിച്ചതാണ് ഇതെന്നും തിരുവഞ്ചൂർ പറഞ്ഞു.