Webdunia - Bharat's app for daily news and videos

Install App

ലിച്ചിയല്ല പാർവതി, കാലു പിടിക്കാൻ അവളെ കിട്ടില്ല, ഇത് പെണ്ണ് വേറെ: വൈറലാകുന്ന പോസ്റ്റ്

പാർവതിക്ക് പിന്തുണയുമായി ചിന്മയി

Webdunia
ബുധന്‍, 27 ഡിസം‌ബര്‍ 2017 (12:50 IST)
മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമർശിച്ചതിന്റെ പേരിൽ നടി പാർവതിയെ സോഷ്യൽ മീഡിയ വഴി അപമാനിക്കുന്നത് ഇനിയും അവസാനിച്ചിട്ടില്ല. ഫാന്‍സിന്റെ തെറിവിളി സഹിക്ക വയ്യാതെ കരഞ്ഞ് മാപ്പ് പറഞ്ഞ ലിച്ചി അല്ല പാർവതിയെന്ന് വ്യക്തമാവുകയാണ്. 
 
നിലപാടിൽ ഉറച്ച് നിൽക്കുന്ന പാർവതിക്ക് പിന്തുണയുമായി പ്രശസ്ത ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തിയിരിക്കുകയാണ്. സൈബര്‍ ആക്രമണത്തിന് എതിരെ പാര്‍വ്വതി പോലീസില്‍ പരാതി നല്‍കിയതിനെ ചിന്മയി അഭിനന്ദിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ആക്രമണം നടത്തുന്നവരുടെ മുഖംമൂടികള്‍ വലിച്ച് കീറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തില്‍ താന്‍ നേരിട്ട അനുഭവവും ചിന്മയി ട്വിറ്ററില്‍ പങ്കുവെച്ചു. 
 
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു കൂട്ടം തമിഴ് ട്വിറ്റേറിയന്‍സ് തനിക്കെതിരെയും ഭീഷണികള്‍ മുഴക്കുകയുണ്ടായി. ഇവര്‍ക്കെതിരെ താനൊരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ട് പേര്‍ ജയിലിലായി. മദ്രാസ് ഹൈക്കോടതിയില്‍ ആ കേസ് ഇപ്പോഴും നടക്കുന്നുവെന്നും ചിന്മയി പറയുന്നു. 
 
ഇത്തരക്കാര്‍ ജാതീയമായി അധിക്ഷേപിക്കും, ആസിഡ് ആക്രമണ ഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കും. ഇവരെ നേരിടുക എളുപ്പമല്ലെന്ന് അറിയാം. എങ്കിലും മുന്നോട്ട് പോവുക എന്നാണ് ചിന്മയിയുടെ ട്വീറ്റ്. 
 
കസബയിലെ സ്ത്രീവിരുദ്ധതയുടെ മഹത്വവത്ക്കരണം ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ കൂട്ടസൈബര്‍ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ പാർവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

അടുത്ത ലേഖനം
Show comments