Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

എഫ്‌ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഈ ഡി റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്.

Sabarimala gold robbery

സിആര്‍ രവിചന്ദ്രന്‍

, ശനി, 15 നവം‌ബര്‍ 2025 (09:50 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍, അനുബന്ധ മൊഴികള്‍ എന്നിവയുടെ പകര്‍പ്പാണ് നേടിയിട്ടുള്ളത്. കേസെടുക്കുന്നതിനു മുന്നോടിയായി എഫ്‌ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഈ ഡി റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്. 
 
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ ഹൈക്കോടതി തടഞ്ഞു.  ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്ക് ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. ജയശ്രീ ഇതു പറഞ്ഞ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
 
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിക്ക് മുന്നില്‍ ഹാജരാവാന്‍ സാവകാശം തേടി എന്‍ വാസുവും അപേക്ഷ നല്‍കി. ഹാജരാകണമെന്ന എസ് ഐ ടി യുടെ നോട്ടീസിന് ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചാണ് അസൗകര്യം അറിയിച്ചത്. എന്നാല്‍ സാവകാശം നല്‍കാനാകില്ലെന്നാണ് എസ് ഐ ടി യുടെ നിലപാട്. രണ്ടാംഘട്ടം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വാസുവിന് നോട്ടീസ് നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്