Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

ഇത് സംബന്ധിച്ച് റാന്നി കോടതിയില്‍ എസ്‌ഐടി അപേക്ഷ നല്‍കി.

Sabarimala gold robbery

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 നവം‌ബര്‍ 2025 (16:06 IST)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി. ഇത് സംബന്ധിച്ച് റാന്നി കോടതിയില്‍ എസ്‌ഐടി അപേക്ഷ നല്‍കി. അതേസമയം മുരാരി ബാബു നല്‍കിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
 
ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി തള്ളിയിട്ടുണ്ട്. കേസില്‍ ആറാം പ്രതിയായ ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ജില്ലാ സെക്ഷന്‍ കോടതിയാണ് തള്ളിയത്. അതേസയം ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന നടക്കുകയാണ്. കട്ടിള പാളിയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടക്കുന്നത്. 2018 മുതലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ എസ്‌ഐടി ശേഖരിച്ചു. കഴിഞ്ഞ ദിവസമാണ് എസ്‌ഐടി സംഘം സന്നിധാനത്ത് എത്തിയത്. കട്ടിള പാളിയിലെ സ്വര്‍ണം മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെ മൂന്നാം പ്രതിയായിട്ട് പ്രതിചേര്‍ത്തു.
 
ദേവസം ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലായിരുന്നപ്പോഴും വാസു ശക്തമായ ഇടപെടല്‍ നടത്തിയെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ശബരിമല സ്വര്‍ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും. സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്