Select Your Language

Notifications

webdunia
webdunia
webdunia
webdunia

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

Vande Bharath

അഭിറാം മനോഹർ

, വ്യാഴം, 6 നവം‌ബര്‍ 2025 (15:22 IST)
കെഎസ്ആര്‍ ബെംഗളുരു ബെംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ഫ്‌ളാഗ് ഓഫ് 8ന് കഴിയുമെങ്കിലും പതിവ് സര്‍വീസുകള്‍ 14ന് ശേഷമായിരിക്കും. 8 കോച്ചുകളുള്ള ട്രെയിനിന്റെ റിസര്‍വേഷന്‍, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും. 600ല്‍ ഏറെ സീറ്റുകളാകും വന്ദേഭാരതില്‍ ഉണ്ടാവുക. 
 
ഉദ്ഘാടന ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നാണ് പുറപ്പെടുക. ബെംഗളുരുവില്‍ നിന്ന് എറണാകുളം വരെ 630 കിലോമീറ്റര്‍ ദൂരം 8 മണിക്കൂര്‍
 40 മിനിറ്റില്‍ പിന്നിടാനാകും. 9 സ്റ്റോപ്പുകളാണ് വന്ദേഭാരതിനുണ്ടാവുക.
 
ബെംഗളുരു- എറണാകുളം(26651)
 
രാവിലെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംഗ്ഷന്‍.
 
സ്റ്റോപ്പുകള്‍: കെ ആര്‍ പുരം(5.25), സേലം(8.13), ഈറോഡ് (9), തിരുപ്പൂര്‍(9.45),കോയമ്പത്തൂര്‍(10.33),പാലക്കാട്(11.28),തൃശൂര്‍(12.28)
 
എറണാകുളം ജംഗ്ഷന്‍- ബെംഗളുരു (26652)
 
ഉച്ചകഴിഞ്ഞ് 2.20ന് പുറപ്പെട്ട് രാത്രി 11ന് ബെംഗളുരുവിലെത്തും. തൃശൂര്‍(3.17), പാലക്കാട്(4.25), കോയമ്പത്തൂര്‍(5.20), തിരുപ്പൂര്‍(6.03), ഈറോഡ്(6.45),സേലം(7.18), കെ ആര്‍ പുരം(10.23)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിവികെയുടെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്, കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് വിമർശനം