ഞങ്ങളും മനുഷ്യരാണ്, ചിലപ്പോഴെല്ലാം ഞങ്ങള്‍ക്കും ദേഷ്യവും സങ്കടവും വരും; വൈറലാകുന്ന പോസ്റ്റ്
ഓണാഘോഷത്തിനെത്തിയ ഗായിക സിതാരയ്ക്ക് നേരെ സദസ്സില്‍ നിന്നും അസഭ്യവര്‍ഷം
Publish Date: Fri, 08 Sep 2017 (14:45 IST)
Updated Date: Fri, 08 Sep 2017 (14:48 IST)
തൃശൂരില്‍ ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടയില്‍ തനിക്കെതിരെ വേദിയില്‍ നിന്നും അസഭ്യവര്‍ഷമുണ്ടായപ്പോള്‍ അതേ വേദിയില്‍ വെച്ച് തന്നെ തനിക്ക് പ്രതികരിക്കേണ്ടിവന്നുവെന്ന് ഗായിക സിത്താര കൃഷണകുമാര്‍. പാട്ടിന്റെ അവസാനത്തോടടുക്കുന്തോറുമാണ് വേദിയുടെ മുന്‍ വരിയില്‍ നിന്ന് ഒരാള്‍ മുഖത്ത് നോക്കി അസഭ്യം പറഞ്ഞു. ആദ്യം ഇത് അവഗണിച്ചെങ്കിലും പിന്നീട് ഇതിനെതിരെ സദസിനോട് പ്രതികരിച്ചു എന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു. ആ മനുഷ്യൻ കേവലം ഒരാളല്ല,സ്ത്രീകളോട് രണ്ട് 'എടീ പോടീ ' വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണെന്നാണ് സിതാര അഭിപ്രായപ്പെടുന്നത്.