Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും; കുറ്റം പതിവാക്കുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും

സംസ്ഥാനത്ത് ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും; കുറ്റം പതിവാക്കുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (17:49 IST)
ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിന്തറ്റിക് രാസലഹരി വസ്തുക്കള്‍ തടയുന്നതു മുന്‍നിര്‍ത്തി അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങള്‍ വരുത്തും. എന്‍.ഡി.പി.എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പുവരുത്താന്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ കൂടി കുറ്റപത്രത്തില്‍  ഉള്‍പ്പെടുത്തുക, കാപ്പ രജിസ്റ്റര്‍ മാതൃകയില്‍  ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കുക, ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ നടപ്പാക്കും. കുറ്റകൃത്യം ആവര്‍ത്തിക്കില്ല എന്ന ബോണ്ട് വയ്പ്പിക്കും. മയക്കുമരുന്ന് കടത്തില്‍ പതിവായി ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നടന്നത് മതി, കാറില്‍ കയറ്'; കുറച്ച് ദൂരം കൂടി നടക്കാമെന്ന് സോണിയ, ഒടുവില്‍ രാഹുല്‍ പിടിച്ചുനിര്‍ത്തി കാറില്‍ കയറ്റി (വീഡിയോ)