Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നടന്നത് മതി, കാറില്‍ കയറ്'; കുറച്ച് ദൂരം കൂടി നടക്കാമെന്ന് സോണിയ, ഒടുവില്‍ രാഹുല്‍ പിടിച്ചുനിര്‍ത്തി കാറില്‍ കയറ്റി (വീഡിയോ)

Rahul Gandhi Sonia Gandhi Bharath Jodo Yathra
, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (16:02 IST)
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ഇന്ന് സോണിയ ഗാന്ധിയും എത്തി. അമ്മയും മകനും ഒന്നിച്ച് നടക്കുന്നതും അവര്‍ തമ്മിലുള്ള സ്‌നേഹ സംഭാഷണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ഒപ്പിയെടുത്തു. 
 


അതിനിടയിലാണ് തനിക്കൊപ്പം നടക്കുന്ന അമ്മയെ പിടിച്ചുനിര്‍ത്തി കാറില്‍ കയറാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചത്. സോണിയയുടെ ആരോഗ്യം മോശമാണെന്ന് അറിയുന്ന രാഹുല്‍ നടന്നത് മതിയെന്ന് അമ്മയോട് പറയുകയായിരുന്നു. നടന്നത് മതി, കാറില്‍ കയറൂ...എന്ന് രാഹുല്‍ പറഞ്ഞെങ്കിലും സോണിയ ആദ്യം കേട്ടില്ല. കുറച്ച് ദൂരം കൂടി മകനൊപ്പം നടക്കാമെന്നായി സോണിയ. എന്നാല്‍ ഒടുവില്‍ അമ്മയെ പിടിച്ചുനിര്‍ത്തി രാഹുല്‍ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരോധിച്ച ലൈറ്റും സൗണ്ടുമായി ഒരു ബസും നിരത്തിൽ വേണ്ട: നിയമലംഘനം കണ്ടാൽ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി