Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണ്ണക്കടത്ത്: സ്വര്‍ണ്ണം പൂശിയ പാന്റ്‌സ് ധരിച്ചെത്തിയ വിരുതന്‍ പിടിയില്‍

സ്വര്‍ണ്ണക്കടത്ത്: സ്വര്‍ണ്ണം പൂശിയ പാന്റ്‌സ് ധരിച്ചെത്തിയ വിരുതന്‍ പിടിയില്‍

എ കെ ജെ അയ്യര്‍

, ശനി, 3 ജൂലൈ 2021 (14:40 IST)
കരിപ്പൂര്‍: സ്വര്‍ണ്ണക്കടത്ത് നടത്താന്‍ എന്തെല്ലാം പുതിയ മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ ഓരോ ദിവസവും പരീക്ഷിക്കുന്നത്. പുതുപുത്തന്‍ മാര്‍ഗ്ഗങ്ങളുപയോഗിച്ച് എത്തുന്നെങ്കിലും പലപ്പോഴും സ്വര്‍ണ്ണവുമായി എത്തുന്നവര്‍ അധികാരികളുടെ പിടിയിലാകുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരിപ്പൂരില്‍ വിമാനാമിറങ്ങിയ യാത്രക്കാരന്റെ സ്വര്‍ണ്ണം പൂശിയ പാന്റ്‌സ്.
 
പാന്റ്‌സിന്റെ ഉള്ളില്‍ സ്വര്‍ണ്ണം പൂശിയാണ് കാസര്‍കോട് ഉപ്പള സ്വദേശി ഷാഫി എന്ന മുപ്പത്തൊന്നുകാരന്‍ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ടെത്തിയത്. എന്നാല്‍ ഇയാളെ കൈയോടെ തന്നെ അധികാരികള്‍ പിടികൂടി. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണം പെയിന്റ് അടിക്കുന്ന രീതിയില്‍ പാന്റ്‌സിനുള്ളില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ വന്നത്. ഇതിനൊപ്പം പെട്ടന്ന് കണ്ടെത്താ തിരിക്കാനായി പാന്റ്‌സിനുള്‍ വശം ലൈനിംഗ് മാതൃകയില്‍ മറ്റൊരു തുണി തുന്നി പിടിപ്പിക്കുകയും ചെയ്തിരുന്നു.
 
പാന്റ്‌സിനു ആകെ 1.3 കിലോ ഭാരമാണുണ്ടായിരുന്നത്. ഇതില്‍ 20 ലക്ഷത്തോളം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണ്ണമെങ്കിലും പൂശിയിട്ടുണ്ടെന്നാണ് നിഗമനം. എന്നാല്‍ ഇയാള്‍ വിദേശത്തു നിന്നെത്തിയതിനാല്‍ ഇയാള്‍ ഇനി ക്വറന്റയിനില്‍ കഴിയണം. അത് കഴിഞ്ഞു ഹാജരാകാന്‍ നോട്ടീസ് നല്‍കി ഇയാളെ വിട്ടയച്ചു.
 
ഇനി ഇയാള്‍ തിരിച്ചെത്തുമ്പോള്‍ പാന്റ്‌സ് കത്തിച്ച ശേഷം സ്വര്‍ണ്ണം ഉരുക്കിയെടുക്കും. ഇതിനു യാത്രക്കാരന്‍ സാക്ഷിയാകണം, ഇതാണ് രീതി.  ഇനി എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ പുതുതായി അവലംബിക്കും എന്നാണു സ്വര്‍ണക്കടത്തുകാരും അത് പിടികൂടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും ചിന്തിക്കുന്നത്. കാത്തിരുന്നു കാണാം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയെ റോഡില്‍ വലിച്ചിഴച്ചു