Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് അവകാശമില്ല: ഹൈക്കോടതി

ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് അവകാശമില്ല: ഹൈക്കോടതി
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (14:59 IST)
ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് ഒരവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്‌കോടതി വിധിക്കെതിരെ കണ്ണൂർ സ്വദേശി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിന്റെ വിധി.
 
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകൻ ഡേവിഡ് റാഫേൽ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യാപി‌താവ് ഹെന്ര്രി തോമസാണ് പയ്യന്നൂർ സബ് കോടതിയെ സമീപിച്ചത്. തനിക്ക് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണിതെന്നും വീട് വെച്ചത് സ്വന്തം പണം കൊണ്ടാണെന്നും ഹെന്ര്രി കോടതിയിൽ പറഞ്ഞു.
 
ഹെന്ര്റിയുടെ ഏകമകളെ വിവാഹം കഴിച്ചത് താൻ ആണെന്നായിരുന്നു ഡേവിഡിന്റെ വാദം. വിവാഹത്തോടെ താൻ ഇവിടെ ദത്തുനിൽക്കുകയാണ്. അതിനാൽ വീട്ടിൽ താമസി‌ക്കാൻ അവകാശമുണ്ടെന്ന് മരുമകൻ വാദിച്ചു. എന്നാൽ ഈ വാദം വിചാരണകോടതി തള്ളുകയായിരുന്നു.
 
മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ ദത്തുനിൽക്കുകയാണെന്ന് മരുമകന്റെ അവകാശവാദം ലജ്ജാകരമാണെന്നും കോടതി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതികളെ വർഗീയതയിലേക്ക് ആകർഷിക്കാനുള്ള ശ്രമം നടക്കുന്നില്ല: സിപിഎം റിപ്പോർട്ട് ത‌ള്ളി മുഖ്യമന്ത്രി