സ്പ്രിംക്ലർ കരാർ കർശന ഉപാധികളോടെ തുടരാൻ സർക്കാരിന് അനുമതി നൽകി കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കോടതി ഉത്തരവിനു പിന്നാലെ പ്രതിപക്ഷത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം:
പ്രതിപക്ഷം: "സ്പ്രിങ്ളര്‍ -, കോടതിയില്‍ സര്‍ക്കാരിനു തിരിച്ചടി"
നിങ്ങള്‍ എന്തിനാ കോടതിയില്‍ പോയേ?
"കരാര്‍ റദ്ദ് ചെയ്യാന്‍, അന്വേഷണം പ്രഖ്യാപിക്കാന്‍"
എന്നിട്ട് രണ്ടും നടന്നോ?
"ഇല്ല"
കോടതി എന്ത് പറഞ്ഞു?
"കരാറിന് അനുമതി,ഡാറ്റയുടെ രഹസ്യാത്മകത സൂക്ഷിക്കണം"
ഇത് തന്നെ അല്ലേ സര്‍ക്കാരും പറഞ്ഞത്.
"അതേ"
വേറെന്ത് പറഞ്ഞു?
"സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോടതിക്ക് ആത്മവിശ്വാസം"
ഇനി പറ ആര്‍ക്കാ തിരിച്ചടി?
"അത് സര്‍ക്കാരിന്"
നേരെ നടന്നാല്‍ പുത്തരിക്കണ്ടം കാണാം, അവിടെ ചെന്ന് തിരിഞ്ഞു നോക്കാതെ ഓടുകയല്ലേ. ഇവിടെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാനുള്ള പണിയിലാണ്. നല്ല നമസ്കാരം, കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.