സമ്മതമറിയിച്ച് ഗണേഷ്; കോടികള്‍ വിലയുള്ള ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്
സമ്മതമറിയിച്ച് ഗണേഷ്; കോടികള്‍ വിലയുള്ള ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിന്
അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലം ചെയ്യുന്നു. ശ്രീവിദ്യയുടെ പേരിലുള്ള 45ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനാണ് നടപടി.
സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷിന്റെ അനുമതിയോടെയാണ് ലേലം നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു. ഒരു കോടി 14,10000 രൂപ വിലയിട്ടിരിക്കുന്ന ഫ്ലാറ്റ് ഈ മാസം 26ന് ലേലം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
1996 മുതല്‍ മരണംവരെ ശ്രീവിദ്യ ആദായ നികുതി അടയ്‌ക്കാത്തത് മൂലം കുടിശിഖ കൂടി 45 ലക്ഷം രൂപയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഫ്ലാറ്റ് ലേലം ചെയ്യുന്നത്.
അഭിഭാഷകനായ ഉമാശങ്കറാണ് ഫ്ലാറ്റിലെ താമസക്കാരന്‍. ശ്രീവിദ്യ മരിക്കുന്നതിന് മുമ്പായി 2005ലാണ് ഇദ്ദേഹം ഫ്ലാറ്റില്‍ വാടകയ്‌ക്കെടുത്തത്. ഇയാളില്‍ നിന്നും ലഭിക്കുന്ന മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നല്‍കുന്നത്. ഈ തുകകൊണ്ട് മാത്രം ആദായ നികുതി കുടിശിഖ തീരില്ലാത്ത സാഹചര്യമുണ്ടായതോടെയാണ് ഫ്ലാറ്റ് ലേലം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.