Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിച്ചിരുന്നില്ല, കേസിനു പിന്നിൽ രാഷ്ട്രീയക്കാരുടെ വൈരാഗ്യം, അപകടത്തിൽ തനിക്ക് ഗുരുതര പരിക്കുണ്ട്; ജാമ്യാപേക്ഷയിൽ ശ്രീറാം

രാഷ്ട്രീയക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിനിടയാക്കിയെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

മദ്യപിച്ചിരുന്നില്ല, കേസിനു പിന്നിൽ രാഷ്ട്രീയക്കാരുടെ വൈരാഗ്യം, അപകടത്തിൽ തനിക്ക് ഗുരുതര പരിക്കുണ്ട്; ജാമ്യാപേക്ഷയിൽ ശ്രീറാം
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (10:13 IST)
മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ കേസിൽ റിമാൻഡിലായ ഐഎഎസ്  ഉദ്യോഗൻസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. കുറ്റങ്ങളെല്ലാം നിഷേധിച്ചുകൊണ്ടാണ് ശ്രീറാം ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്നും മാധ്യമങ്ങൾ പറയുന്നതനുസരിച്ച് നടപടി സ്വീകരിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അപകടത്തിൽ തനിക്ക് ഗുരുതര പരിക്കുണ്ട്. ഇടതുകൈക്ക് പൊട്ടലുണ്ടെന്നും ശ്രീറാം പറയുന്നു. 
 
ഉത്തരവാദിത്വമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. രാഷ്ട്രീയക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച വൈരാഗ്യം കേസിനിടയാക്കിയെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിങ്ങൾ ഒറ്റയ്ക്കല്ല'; കശ്മീരിലെ നേതാക്കൾക്ക് പിന്തുണയുമായി ശശി തരൂർ