Select Your Language

Notifications

webdunia
webdunia
webdunia
webdunia

രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാൻ ശ്രീറാം ഗുളികകൾ കഴിച്ചിരുന്നുവോ?; സംശയം ബലപ്പെടുന്നു; രക്തപരിശോധനാ ഫലം ഇന്ന്

ഇതിനിടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാൻ സഹായകമായ ഗുളികകൾ ശ്രീറാം കഴിച്ചിരിക്കാമെന്ന സംശയവും ബലപ്പെടുന്നുണ്ട്.

രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാൻ ശ്രീറാം ഗുളികകൾ കഴിച്ചിരുന്നുവോ?; സംശയം ബലപ്പെടുന്നു; രക്തപരിശോധനാ ഫലം ഇന്ന്
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (10:46 IST)
മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം ഇന്ന് പുറത്ത് വരുമെന്നാണ് സൂചന. അതേസമയം രക്തപരിശോധന റിപ്പോർട്ടിൽ ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നാലേ കൂടുതൽ വ്യക്തത വരികയുള്ളൂ. 
 
ഇതിനിടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാൻ സഹായകമായ ഗുളികകൾ ശ്രീറാം കഴിച്ചിരിക്കാമെന്ന സംശയവും ബലപ്പെടുന്നുണ്ട്. അപകടം നടന്ന് ഉടൻ തന്നെ ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കായി എടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടർന്ന് ഒൻപതു മണിക്കൂർ വൈകിയാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപിച്ചിരുന്നില്ല, കേസിനു പിന്നിൽ രാഷ്ട്രീയക്കാരുടെ വൈരാഗ്യം, അപകടത്തിൽ തനിക്ക് ഗുരുതര പരിക്കുണ്ട്; ജാമ്യാപേക്ഷയിൽ ശ്രീറാം