Publish Date: Thu, 03 Oct 2024 (15:03 IST)
Updated Date: Thu, 03 Oct 2024 (15:08 IST)
സര്‍ക്കാര്‍ ജോലി നല്‍കുമെന്ന വാര്‍ത്തയില്‍ സന്തോഷമെന്ന് വയനാട് ദുരുന്തത്തിന്റെ ഇര ശ്രുതി. ദുരന്തത്തില്‍ മാതാപിതാക്കളെയും സഹോദരിയേയും നഷ്ടപ്പെട്ട ശ്രുതിക്ക് പ്രതിശ്രുത വരന്‍ ജെന്‍സനെയും വാഹനാപകടത്തിലൂടെ നഷ്ടപ്പെട്ടിരുന്നു. ശ്രുതിക്കും ഗുരുതര പരിക്കേറ്റെങ്കിലും ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നു.
വാര്‍ത്തയിലൂടെയാണ് ജോലി നല്‍കുമെന്ന് വിവരം അറിഞ്ഞത്.വയനാട്ടില്‍ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു. വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.