Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ആദ്യഗഡുവായി 320 കോടി രൂപ നല്‍കാന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്.

pm sri

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 31 ഒക്‌ടോബര്‍ 2025 (11:45 IST)
pm sri
പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി. ആദ്യഗഡുവായി 320 കോടി രൂപ നല്‍കാന്നായിരുന്നു കേന്ദ്രം അറിയിച്ചിരുന്നത്. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെയാണ് ഫണ്ട് തടഞ്ഞതെന്നാണ് സൂചന. പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി കഴിഞ്ഞദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതിയില്‍ ഒപ്പുവെച്ചത് ശരിയായില്ലെന്നും മുന്നണിയില്‍ ചര്‍ച്ചചെയ്യും മുമ്പ് ഒപ്പിടേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നും എം എ ബേബി പറഞ്ഞു.
 
അതേസമയം പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും. ദോഹ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തും. ചീഫ് സെക്രട്ടറിയാണ് പദ്ധതി നിര്‍ത്തിവച്ചത് കേന്ദ്രത്തെ അറിയിക്കുന്നത്. ഇന്നോ നാളെയോ ആയിരിക്കും കത്തയക്കുന്നത്. സിപിഐ ഇടഞ്ഞു നിന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.
 
അതേസമയം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷ അഭിയാന്റെ ഫണ്ട് തടയാന്‍ കേന്ദ്രത്തിന് കഴിയും. പഞ്ചാബിനും സമാനമായി കേന്ദ്ര ഫണ്ട് തടഞ്ഞിരുന്നു. പിഎം ശ്രീ നിന്ന് പിന്മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്എസ് ഏയ്ക്കുള്ള ഫണ്ട് കേന്ദ്രം നടന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും