Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സമൂഹം നമ്മളോട് ക്ഷമിക്കില്ല': കോവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച തീരുമാനം സുപ്രീം കോടതി റിസര്‍വ് ചെയ്തു.

Society will not forgive us

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (09:28 IST)
പകര്‍ച്ചവ്യാധി സമയത്ത് ഡ്യൂട്ടിയിലിരിക്കെ കോവിഡ്-19 ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച തീരുമാനം സുപ്രീം കോടതി റിസര്‍വ് ചെയ്തു. ഇന്‍ഷുറന്‍സ് കമ്പനികള്‍ സാധുവായ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു, സ്വകാര്യ ഡോക്ടര്‍മാര്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന അനുമാനം ശരിയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
 
'നമ്മുടെ ഡോക്ടര്‍മാരെ പരിചരിച്ചില്ലെങ്കില്‍, അവര്‍ക്കുവേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ സമൂഹം നമ്മോട് ക്ഷമിക്കില്ല. നിങ്ങളുടെ മുന്നില്‍ അവര്‍ കോവിഡ് മൂലമാണ് മരിച്ചതെന്ന വസ്തുതയുണ്ടെങ്കില്‍ വ്യവസ്ഥ പാലിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയെ നിര്‍ബന്ധിക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് പദ്ധതിക്ക് പുറമേ സമാനമായ പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
 
2020-ല്‍ കോവിഡ്-19 മൂലം താണ്ടെയില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട കിരണ്‍ ഭാസ്‌കര്‍ സുര്‍ഗഡെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭര്‍ത്താവിന്റെ ക്ലിനിക്ക് കോവിഡ്-19 ആശുപത്രിയായി അംഗീകരിക്കപ്പെടാത്തതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (പിഎംജികെപി) പ്രകാരമുള്ള തന്റെ ക്ലെയിം നിരസിച്ചുവെന്ന് കിരണ്‍ പറയുന്നു. 2020 മാര്‍ച്ചില്‍ അവതരിപ്പിച്ച പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് (PMGKP) പിന്നീട് പലതവണ നീട്ടി. 
 
കോവിഡ്-19 ഡ്യൂട്ടികളില്‍  എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സംരക്ഷണം നല്‍കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹമാസ് തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഇസ്രയേല്‍; രണ്ടുവര്‍ഷം മുമ്പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കിഭാഗം ബന്ദിയുടേതെന്ന പേരില്‍ കൈമാറി