Publish Date: Wed, 07 Jun 2023 (09:18 IST)
Updated Date: Wed, 07 Jun 2023 (09:19 IST)
എസ്എസ്എല്‍സി സേ പരീക്ഷ ഇന്നുമുതല്‍ ആരംഭിക്കും. ഈമാസം 14വരെയാണ് പരീക്ഷ നടക്കുന്നത്. കൂടാതെ ഈമാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. 1101 പേരാണ് പരീക്ഷ എഴുതുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവരും കായിക മത്സരങ്ങളില്‍ പങ്കെടുത്തതുകൊണ്ട് പരീക്ഷ എഴുതാന്‍ സാധിക്കാത്തവരും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം 2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://sslcexam.kerala.gov.in) ലഭ്യമാണ്.