Publish Date: Thu, 14 May 2026 (19:21 IST)
Updated Date: Thu, 14 May 2026 (20:17 IST)
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാഫലം സംസ്ഥാന സര്‍ക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ 'നമ്മുടെ കേരളം' ആപ്പിലൂടെയും ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.
ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടന്‍ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങള്‍ തത്സമയം ലഭ്യമാകും. തിരക്കേറിയ സമയങ്ങളില്‍ വെബ്സൈറ്റുകള്‍ നേരിടുന്ന സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി ലളിതമായി ഫലം അറിയാന്‍ ഇത് സഹായിക്കും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ 'Nammude Keralam' ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ വണ്‍ ടൈം രജിസ്ട്രേഷന്‍ (OTR) പൂര്‍ത്തിയാക്കി ലോഗിന്‍ ചെയ്യുക. ഹോം പേജിലെ 'SSLC Results' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കി സബ്മിറ്റ് ചെയ്യുക. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാ ഫലങ്ങളും 'നമ്മുടെ കേരളം' ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകള്‍: android (play store) https://play.google.com/store/apps/details?id=com.itmission.nk, iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541