Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തി

SSLC Exam

ശ്രീനു എസ്

, വ്യാഴം, 11 മാര്‍ച്ച് 2021 (13:55 IST)
ആലപ്പുഴ: മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തി. ഇത് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷയുടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. 
 
ജില്ലയിലെ നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നായി ആകെ 22083 കുട്ടികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ 6458 പേരും മാവേലിക്കരയില്‍ 7173 ഉം ചേര്‍ത്തലയില്‍ 6373 ഉം കുട്ടനാട് 2079 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് ഇരിക്കുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ നിന്നുമാണ്. കുറവ് കുട്ടികള്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും. 11585 ആണ്‍കുട്ടികളും 10498 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ് എല്‍സി, പ്ലസ്ടു പരീക്ഷ മാര്‍ച്ച് 17ന് തന്നെ നടക്കും