Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ, പരീക്ഷ എഴുതുക 4,27,195 വിദ്യാർഥികൾ

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ, പരീക്ഷ എഴുതുക 4,27,195 വിദ്യാർഥികൾ

അഭിറാം മനോഹർ

, ഞായര്‍, 3 മാര്‍ച്ച് 2024 (08:24 IST)
ഈ വര്‍ഷത്തെ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമാകും നടക്കുക. ആകെ 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതും. മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് പരീക്ഷ.
 
2,17,525 ആണ്‍കുട്ടികളും 2.09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. ഗള്‍ഫ് മേഖലയിലെ 536 കുട്ടികളും ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമെ ഓള്‍ഡ് സ്‌കീമില്‍ 26 പേരും പരീക്ഷയെഴുതും. റ്റി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു