സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം. 100, 200, 500 രൂപകള്‍ക്കുള്ള മുദ്രപത്രമാണ് കിട്ടാനില്ലാത്തത്. ദിവസവും 200 രൂപയുടെ നാലുലക്ഷം മുദ്രപത്രങ്ങളാണ് സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. 200രൂപയുടെ മുദ്രപത്രമാണ് വീട്ട് വാടക, വസ്തുവില്‍പന തുടങ്ങി മിക്ക ഉടമ്പടികള്‍ക്കും ഉപയോഗിക്കുന്നത്. 100രൂപയുടെ മുദ്ര പത്രം കിട്ടാനില്ലാത്തതിനാല്‍ ആളുകള്‍ 500 രൂപയുടെ മുദ്രപത്രമാണ് വാങ്ങുന്നത്. സാധാരണക്കാര്‍ക്ക് ഇത് അധിക ബാധ്യതയാകുകയാണ്.
മുദ്രപത്രങ്ങളുടെ ക്ഷാമത്തിന് കാരണം മഹാരാഷ്ട്ര നാസിക്കിലെ സെക്യൂരിറ്റി പ്രസിന് അച്ചടി ഓര്‍ഡര്‍ നല്‍കാത്തതാണ്. 2021ന് ശേഷം ഇത്തരത്തില്‍ ഓര്‍ഡര്‍ നല്‍കിയിട്ടില്ല.