കേന്ദ്രസർക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുക.
പുരസ്‌കാരങ്ങളുറ്റെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്‌ത് എല്ലാ വർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദേശങ്ങൾ ക്ഷണിക്കും. പുരസ്‌കാരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും. രാജ്‌ഭവനിൽ വെൿചായിരിക്കും പുരസ്‌കാരവിതരണം നടത്തുക.