സ്റ്റെപ്പ് ഔട്ട് സിക്‌സില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് (വീഡിയോ)

ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള ഒരു പ്ലെയറെ പോലെയാണ് രമ്യയുടെ സ്റ്റെപ്പ് ഔട്ട് ഷോട്ടെന്നാണ് മിക്കവരുടെയും പ്രശംസ

രേണുക വേണു
ശനി, 27 സെപ്‌റ്റംബര്‍ 2025 (10:22 IST)
CK Ramya - CPIM

കേരളോത്സവം 2025 ന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ താരമായിരിക്കുന്നത്. സിപിഎം അംഗം കൂടിയായ രമ്യ പഞ്ചായത്തിലെ ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഉദ്ഘാടനം നിര്‍വഹിച്ചത് കിടിലന്‍ സ്റ്റെപ്പ് ഔട്ട് സിക്‌സിലൂടെയാണ്. 
 
ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള ഒരു പ്ലെയറെ പോലെയാണ് രമ്യയുടെ സ്റ്റെപ്പ് ഔട്ട് ഷോട്ടെന്നാണ് മിക്കവരുടെയും പ്രശംസ. പണ്ട് നന്നായി ക്രിക്കറ്റ് കളിച്ചിരുന്നെന്ന് ആ ഷോട്ട് കണ്ടാല്‍ അറിയാമെന്ന് മറ്റു ചിലരുടെ കമന്റ്. 


മന്ത്രി എം.ബി.രാജേഷ് അടക്കം നിരവധി പേര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇത് പോലൊരു ഉദ്ഘാടനം സ്വപ്‌നങ്ങളില്‍ മാത്രം' എന്നാണ് മന്ത്രി വീഡിയോയ്ക്കു നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചൊക്ലി പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നിന്ന് ജയിച്ചാണ് രമ്യ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. അധ്യാപിക കൂടിയാണ് രമ്യ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments