Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup 2025: പാകിസ്ഥാൻ ഇന്ന് ബംഗ്ലാദേശിനെതിരെ, ജയിക്കുന്നവരെ ഇന്ത്യ ഫൈനലിൽ നേരിടും

സൂപ്പര്‍ ഫോറിലെ 2 മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.

Pakistan vs Bangladesh, Asia cup Super Four, Asia cup 2025, Cricket News,പാകിസ്ഥാൻ- ബംഗ്ലാദേശ്, ഏഷ്യാകപ്പ് സൂപ്പർ 4, ഇന്ത്യ,ക്രിക്കറ്റ് വാർത്ത

അഭിറാം മനോഹർ

, വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (15:27 IST)
ഏഷ്യാകപ്പില്‍ ഇന്ന് ജീവന്‍ മരണ പോരാട്ടം. ഫൈനല്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍- ബംഗ്ലാദേശ് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുക. സൂപ്പര്‍ ഫോറിലെ 2 മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കക്കെതിരെ വിജയിച്ചതിനാല്‍ ഇന്ന് തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും. ഏഷ്യാകപ്പില്‍ ഇത്തവണ ആദ്യമായാണ് പാകിസ്ഥാനും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടുന്നത്.
 
ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഏത് ടീമിനെയും വെല്ലുവിളിക്കുന്ന പ്രകടനമാണ് ബംഗ്ലാദേശ് നടത്തുന്നത്. ബൗളിങ്ങില്‍ പരിചയസമ്പന്നനായ മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിങ്ങനെ മികച്ച താരങ്ങളും ബംഗ്ലാദേശ് നിരയിലുണ്ട്.
 
അതേസമയം ടോപ് ഓര്‍ഡറില്‍ സാഹിബ് സാദ ഫര്‍ഹാനെയാണ് പാകിസ്ഥാന്‍ ഏറെ ആശ്രയിക്കുന്നത്. മധ്യനിര സ്ഥിരത കാഴ്ചവെയ്ക്കാത്തതാണ് പാകിസ്ഥാന്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ടോപ് ഓര്‍ഡറില്‍ ഫഖര്‍ സമന്‍, സയിം അയൂബ് എന്നിവര്‍ ഫോമിലെത്താത്തതും പാകിസ്ഥാനെ ദുര്‍ബലപ്പെടുത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെയ്തത് മോശം പ്രവർത്തി, ഹാരിസ് റൗഫിനും ഫർഹാനുമെതിരെ നടപടി വേണം, പാകിസ്ഥാനെതിരെ പരാതിയുമായി ബിസിസിഐ