Webdunia - Bharat's app for daily news and videos

Install App

രണ്ടാം ക്ലാസുകാരന്റെ മുഖം പേപ്പട്ടി കടിച്ചു കീറി; നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു

വെള്ളയാംകുടി നിര്‍മല്‍ ജ്യോതി സ്കൂളിലെ വിദ്യാര്‍ഥിയാണ് മെബിന്‍.

തുമ്പി ഏബ്രഹാം
ചൊവ്വ, 11 ഫെബ്രുവരി 2020 (09:05 IST)
സ്കൂളിലേക്ക് അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പേപ്പട്ടി കടിച്ചു. കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ് ഗുരുതരാവസ്ഥയിലായ,മെബിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളയാംകുടി നിര്‍മല്‍ ജ്യോതി സ്കൂളിലെ വിദ്യാര്‍ഥിയാണ് മെബിന്‍.
 
വഴിയില്‍വെച്ച്‌ ഓടിയെത്തിയ പട്ടി മെബിന്റെ മുകളിലേക്ക് ചാടിക്കയറുകയായിരുന്നു. നിലത്തുവീണ കുട്ടിയുടെ മുകളില്‍ കയറി കടിച്ചു. അമ്മയുടെയും കുട്ടിയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പട്ടിയെ ഓടിച്ചശേഷം, രക്തത്തില്‍ കുളിച്ചുകിടന്ന മെബിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു.
 
പ്രഥമശുശ്രൂഷയ്ക്കുശേഷം കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ദിവസങ്ങളായി ഭീതി പടര്‍ത്തുന്ന പേപ്പട്ടി, വളര്‍ത്തുമൃഗങ്ങളെയും നാട്ടുകാരെയും കടിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ആറുപേര്‍ക്ക് കടിയേറ്റു. മെബിനെ കടിച്ചശേഷം മറ്റ് രണ്ടുപേരെക്കൂടി ഇത് കടിച്ചു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടിയെ തല്ലിക്കൊന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments